സർവീസ് പെൻഷൻകാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുന്നതു ഭൂഷണമല്ല: എംപി
1450657
Thursday, September 5, 2024 1:56 AM IST
പാലക്കാട്: ജീവിതത്തിന്റെ നല്ലകാലം മുഴുവൻ സർക്കാറിനെ സേവിച്ച സംസ്ഥാന സർവീസ് പെൻഷൻകാർക്കു യഥാസമയങ്ങളിൽ നൽകേണ്ട ആനുകൂല്യങ്ങൾ നൽകാത്തതു ഒരുസർക്കാരിനും ഭൂഷണമല്ലെന്നു വി.കെ. ശ്രീകണ്ഠൻ എംപി. വിവിധ ആവശ്യങ്ങളുന്നയിച്ചു കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധർണയ്ക്കു മുമ്പുനടന്ന മാർച്ച് സംസ്ഥാന സെക്രട്ടറി സി. ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എം.എം. റഷീദ്, മുൻ സംസ്ഥാന സെക്രട്ടറി സി. വേലായുധൻ എന്നിവർ പ്രസംഗിച്ചു.