ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
1451442
Saturday, September 7, 2024 11:42 PM IST
പട്ടിക്കാട്: ദേശീയപാതയിൽ കല്ലിടുക്കിൽ ടോറസ് ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. മുളയം മത്തായിച്ചിറ സ്വദേശി മണ്ണിൽ വീട്ടിൽ അലക്സ് മകൻ അബിൻ (19) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ഇരു വാഹനങ്ങളും പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് സഞ്ചരിച്ചിരുന്നത്. അപകടത്തിൽ ലോറിക്കടിയിൽപ്പെട്ട അബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് പൂർണമായും തകർന്നു.
ഗുരുതരമായി പരിക്കേറ്റ അബിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.