പ​ട്ടാ​മ്പി​യി​ലെ 40 റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും
Saturday, July 27, 2024 1:31 AM IST
ഷൊ​ർ​ണൂ​ർ: പ​ട്ടാ​മ്പി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 40 ഗ്രാ​മീ​ണ​ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ സാ​ങ്കേ​തി​കത​ട​സ​ങ്ങ​ൾ നീ​ക്കി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും.

മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മു​ഹ​മ്മ​ദ് മു​ഹ്‌​സി​ൻ എം​എ​ൽഎ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പു​ത​ന്നെ ഫ​ണ്ട​നു​വ​ദി​ച്ചി​ട്ടു​ള്ള റോ​ഡു​ക​ളാ​ണി​വ. ഇ​വ​യി​ൽ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡു​ക​ളും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

പ​ട്ടാ​മ്പി​യി​ൽ ഭാ​ര​ത​പ്പു​ഴ​യോ​ര​ത്ത് എം​എ​ൽഎ ഫ​ണ്ട് ഉപ​യോ​ഗി​ച്ച് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തി​യാ​യ​താ​യും റ​വ​ന്യു ട​വ​ർ രൂ​പ​രേ​ഖ​യി​ൽ ആ​വ​ശ്യ​മാ​യ ചെ​റി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി വേ​ഗം പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​മെ​ന്നും മു​ഹ​മ്മ​ദ് മു​ഹ്‌​സി​ൻ പ​റ​ഞ്ഞു. താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​ന്‌ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കും.


പ​ട്ടാ​മ്പി-​കു​ള​പ്പു​ള്ളി റോ​ഡി​ന്‍റെ ര​ണ്ടാം​ഘ​ട്ടം ഉ​ട​ൻ​ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്നും മൂ​ന്നാം​ഘ​ട്ട​മാ​യി കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ചു​കൊ​ണ്ടു​ത​ന്നെ സ​ർ​വേ​ന​ട​പ​ടി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്നും യോ​ഗ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

‌ പാ​ല​ക്കാ​ട് അ​സി​സ്റ്റ​ന്‍റ് ഡെ​വ​ല​പ്‌​മെന്‍റ് ക​മ്മീഷ​ണ​ർ, പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.