മ​ധ്യ​പ്ര​ദേ​ശി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ ത​മി​ഴ്‌​നാ​ട് വ്യ​വ​സാ​യികൾക്കു ക്ഷ​ണം
Saturday, July 27, 2024 1:31 AM IST
കോയ​മ്പ​ത്തൂ​ർ: സം​സ്ഥാ​ന​ത്ത് വ്യ​വ​സാ​യം തു​ട​ങ്ങു​ന്ന​തി​നു​ള്ള ക്ഷ​ണവുമായി ​മ​ധ്യ​പ്ര​ദേ​ശി​ലെ നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക സെ​മി​നാ​ർ ന​ട​ന്നു.​

മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വും സ​ർ​ക്കാ​ർ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രും പ​ങ്കെ​ടു​ത്ത് വ്യ​വ​സാ​യി​ക​ൾ​ക്ക് വാ​ഗ്ദാ​നം ചെ​യ്യു​ന്ന നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളും സ​ബ്‌​സി​ഡി​യും ഹൈ​ലൈ​റ്റ് ചെ​യ്യു​ക​യും മ​ധ്യ​പ്ര​ദേ​ശി​ൽ വ​ന്ന് ബി​സി​ന​സ് ആ​രം​ഭി​ക്കാ​ൻ അ​വ​രെ ക്ഷ​ണി​ക്കു​ക​യും ചെ​യ്തു.

ഈ ​സെ​മി​നാ​റി​ൽ വ്യ​വ​സാ​യ വി​ക​സ​ന​ത്തി​നു​ള്ള പ​രി​പാ​ടി​ക​ൾ, വ്യ​വ​സാ​യ​ത്തി​നു​ള്ള അ​വ​സ​ര​ങ്ങ​ൾ, അ​വ​ർ​ക്ക് ന​ൽ​കു​ന്ന ഇ​ള​വു​ക​ൾ, സ​ർ​ക്കാ​ർ സ​ഹാ​യം എ​ന്നി​വ വി​ശ​ദീ​ക​രി​ച്ചു.


കോ​യ​മ്പ​ത്തൂ​ർ, തി​രു​പ്പൂ​ർ, ത​മി​ഴ്‌​നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ടെ​ക്‌​സ്റ്റൈ​ൽ, നി​റ്റ്‌​വെ​യ​ർ വ്യ​വ​സാ​യം, എ​ൻജിനീ​യ​റിം​ഗ്, ഓ​ട്ടോ​മൊ​ബൈ​ൽ​സ്, ചെ​റു​കി​ട, ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി വ​കു​പ്പ് പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

മ​ധ്യ​പ്ര​ദേ​ശി​ലെ​യും ത​മി​ഴ്‌​നാ​ട്ടി​ലെ​യും ക​മ്പ​നി​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് വ്യ​വ​സാ​യ ഓ​ഫീ​സു​ക​ൾ തു​റ​ക്കു​മെ​ന്നും വ്യവ​സാ​യ ബ​ന്ധം സൃ​ഷ്ടി​ക്കു​മെ​ന്നും അ​റി​യി​ച്ചു.