ച​ത്ത കാ​ട്ടു​പ​ന്നിയെ വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Friday, July 26, 2024 12:36 AM IST
കോ​യ​മ്പ​ത്തൂ​ർ: വാ​ഹ​ന​മി​ടി​ച്ച് ച​ത്ത കാ​ട്ടു​പ​ന്നി​യു​ടെ ഇ​റ​ച്ചി വി​ല്ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ആ​നൈ​ക്ക​ട്ടി-​കോ​യ​മ്പ​ത്തൂ​ർ റോ​ഡി​ൽ മാ​ങ്ങ​ര​യ്ക്ക് സ​മീ​പ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടു​പ​ന്നി വാ​ഹ​ന​മി​ടി​ച്ച് ച​ത്ത​ത്.

അ​തു​വ​ഴി വ​ന്ന ത​ട​കം കു​ട്ട​വേ​ലി സ്വ​ദേ​ശി​ക​ളാ​യ മ​രു​ദാ​ച​ലം, രം​ഗ​നാ​ഥ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് റോ​ഡി​ൽ ച​ത്ത നി​ല​യി​ൽ കി​ട​ന്ന കാ​ട്ടു​പ​ന്നി​യെ കൊ​ണ്ടു​പോ​യി ക​ഷ​ണ​ങ്ങ​ളാ​ക്കി വി​ല്പ്പ​ന ന​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന വ​ന​പാ​ല​ക​രാ​ണ് സം​ശ​യം തോ​ന്നി​യ ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളി​ൽ നി​ന്ന് 15 കി​ലോ കാ​ട്ടു​പ​ന്നി​യി​റ​ച്ചി പി​ടി​കൂ​ടി 60,000 രൂ​പ പി​ഴ ചു​മ​ത്തി.