കോ​ള​റ സ്ഥിരീകരിച്ചു, വീടുകളിൽ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി
Friday, July 26, 2024 12:36 AM IST
ഒ​റ്റ​പ്പാ​ലം:​ അ​മ്പ​ല​പ്പാ​റ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ൽ ഒ​രാ​ൾ​ക്ക് കോ​ള​റ സ്ഥി​രീ​ക​രി​ച്ച​തോ​ടെ 28 വീ​ടു​ക​ളി​ൽ സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി.

ഇ-​കോ​ളി, കോ​ളി​ഫോം ബാ​ക്ടീ​രി​യ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വൃ​ത്തി​ഹീ​ന​മാ​യി ക​ണ്ടെ​ത്തി​യ ക​ട​മ്പൂ​രി​ലെ ഒ​രു ഹോ​ട്ട​ൽ അ​ട​പ്പി​ച്ചു.19 സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച ആ​റ്്‌ സ്ഥാ​പ​ന​ങ്ങ​ളി​ൽ​ നി​ന്ന് 4,400 രൂ​പ പി​ഴ ഈ​ടാ​ക്കി.

ചു​ന​ങ്ങാ​ട്, മു​രു​ക്കും​പ​റ്റ ഭാ​ഗ​ങ്ങ​ളി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് പി​ഴ ചു​മ​ത്തി​യ​ത്.

ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.സു​ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​ഡി. ദീ​പ​ക്, ജോ​സ​ഫ് ബി​നു, സി.​എ​സ്. ര​തീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ആ​യി​രം ലി​റ്റ​ർ വെ​ള്ള​ത്തി​ൽ അ​ഞ്ച് ഗ്രാം ​ബ്ലീ​ച്ചി​ങ് പൗ​ഡ​ർ ഇ​ട്ട് വെ​ള്ളം ശു​ദ്ധീ​ക​രി​ക്കു​ന്ന​താ​ണ് സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ൻ.

മ​ഴ​ക്കാ​ല​മാ​യ​തോ​ടെ കി​ണ​റു​ക​ളി​ൽ വെ​ള്ളം കൂ​ടു​ത​ലാ​ണ്. അ​തു​കൊ​ണ്ട് സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ൻ ത​ന്നെ ചെ​യ്യ​ണം.

ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ സ​ഹാ​യ​വും ഇ​തി​ന് തേ​ടാ​വു​ന്ന​താ​ണ്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് നേ​രി​ട്ടാ​ണി​ത് ചെ​യ്യു​ന്ന​ത്.