മ​ണി​ക്ക​ശേ​രി​യി​ൽ വീ​ടി​നു മു​ക​ളി​ൽ മ​രം​വീ​ണു മൂ​ന്നു​പേ​ർ​ക്കു പ​രി​ക്ക്
Friday, July 26, 2024 12:36 AM IST
ക​ല്ല​ടി​ക്കോ​ട്: കോ​ങ്ങാ​ട് മ​ണി​ക്ക​ശേ​രി പാ​ലാ​ട്ടു​പ​റ​മ്പി​ൽ ഹ​രി​ദാ​സ​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കു തേ​ക്കു​മ​രം​വീ​ണ് മൂ​ന്നു​പേ​ർ​ക്കു പ​രി​ക്ക്. ഹ​രി​ദാ​സ​ന്‍റെ ഭാ​ര്യ പാ​ർ​വ​തി (48) അ​മ്മാ​യി ശാ​ന്ത​കു​മാ​രി (67) മ​ക​ൻ ഹൃ​തി​ക്ദാ​സ് (26) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ശാ​ന്ത​കു​മാ​രി​യു​ടെ കൈ​യു​ടെ എ​ല്ലി​നു പൊ​ട്ട​ൽ സം​ഭ​വി​ച്ചു, പാ​ർ​വ​തി​യു​ടെ നെ​റ്റി​യി​ൽ ഓ​ടു​വീ​ണ് ആ​ഴ​ത്തി​ൽ മു​റി​വേ​റ്റു. ഹൃ​തി​ക്ദാ​സി​ന്‍റെ ദേ​ഹ​ത്ത് ഓ​ടു​ക​ൾ വീ​ണ് ചെ​റി​യ പ​രി​ക്കു​പ​റ്റി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടി​നു​ണ്ടാ​യ കാ​റ്റി​ലാ​ണ് വീ​ടി​നു പു​റ​കി​ലെ മ​രം ക​ട​പു​ഴ​കി വീ​ണ​ത്.