കാറ്റിലും മഴ‍യിലും കനത്ത നാശനഷ്ടം
Friday, July 26, 2024 12:36 AM IST
മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ 14 വീ​ടു​ക​ൾ ത​ക​ർ​ന്നു

മ​ണ്ണാ​ർ​ക്കാ​ട്: വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ൾ. മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണും മ​റ്റു​മാ​യി 14 വീ​ടു​ക​ളാ​ണ് പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ ത​ക​ർ​ന്ന​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ​യാ​ണ് ശ​ക്ത​മാ​യ കാ​റ്റു​വീ​ശി​യ​ത്. തു​ട​ർ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് ചി​ന്ന​ത്ത​ടാ​കം റോ​ഡി​ൽ അ​ട്ട​പ്പാ​ടി ചു​രം വ​ള​വി​ലെ പാ​ല​വ​ള​വി​നു​സ​മീ​പം വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണ​തി​നെ തു​ട​ർ​ന്ന് മൂ​ന്നു മ​ണി​ക്കൂ​റോ​ളം അ​ട്ട​പ്പാ​ടി റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും വ​ലി​യ നി​ര​യി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ നി​ന്നി​രു​ന്ന​ത്. വ​ട്ട​മ്പ​ല​ത്തി​ൽ​നി​ന്നും ഫ​യ​ർ​ഫോ​ഴ്സെ​ത്തി​യാ​ണ് മ​രം മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

ചു​രം​വ​ള​വി​ൽ മ​രം​വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​ട്ടു​ണ്ട്. മ​ണ്ണാ​ർ​ക്കാ​ട്-​ര​ണ്ട് വി​ല്ലേ​ജി​ൽ ഉ​ൾ​പ്പെ​ടു​ന്ന തെ​ങ്ക​ര കോ​ൽ​പ്പാ​ടം​ഭാ​ഗ​ത്ത് പ​റ​യ​ൻ​കു​ന്ന​ത്തു സു​ധ​യു​ടെ വീ​ട് മ​രം​വീ​ണു ത​ക​ർ​ന്നു.

മു​ത​വ​ല്ലി​യി​ൽ ത​ട​ത്തി​ൽ​പ​റ​മ്പി​ൽ ഭാ​ർ​ഗ​വി​യു​ടെ വീ​ടി​നു മു​ക​ളി​ൽ മ​രം വീ​ണു. ഭാ​ഗ്യം കൊ​ണ്ടു​മാ​ത്ര​മാ​ണ് വീ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ട്ട​ത്.

കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ല്യാ​ണ​കാ​പ്പി​ൽ ചെ​റു​ക​ര ആ​ശാ​രി കോ​ള​നി​യി​ൽ ചെ​റു​ക​ര കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ വീ​ടി​നു മു​ക​ളി​ൽ മ​രം​വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.


അ​ല​ന​ല്ലൂ​ർ- മൂ​ന്ന് വി​ല്ലേ​ജി​ലെ ച​ള​വ മേ​ലെ​ത്ര വീ​ട്ടി​ൽ ഉ​ഷ​യു​ടെ വീ​ട് മ​രം വീ​ണ് ത​ക​ർ​ന്നു. ഇ​തി​നു​പു​റ​മേ ത​ച്ച​മ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​ത്ത​ൻ​കു​ളം ഭാ​ഗ​ത്ത് സെ​യ്ത് മു​ഹ​മ്മ​ദി​ന്‍റെ ഓ​ടി​ട്ട വീ​ടി​നു മു​ക​ളി​ൽ ക​മു​ക് മ​റി​ഞ്ഞു​വീ​ണ് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു.

മൈ​ലാം​പാ​ടം നെ​ച്ചു​ള്ളി ഭാ​ഗ​ത്ത് പാ​ട​ത്തു പീ​ടി​യേ​ക്ക​ൽ ഹം​സ​യു​ടെ വീ​ടി​നു​മു​ക​ളി​ൽ മ​രം ഒ​ടി​ഞ്ഞു വീ​ണു. വീ​ടി​നു ഭാ​ഗി​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി.

പാ​ല​ക്ക​യം വി​ല്ലേ​ജ് അ​ച്ചി​ല​ട്ടി​യി​ൽ രാ​ജു​വി​ന്‍റെ വീ​ട് മ​രം ഒ​ടി​ഞ്ഞു​വീ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ത​ച്ച​നാ​ട്ടു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചെ​ത്ത​ല്ലൂ​രി​ൽ വെ​ള്ളൂ​ർ​ക്കാ​വി​ൽ മു​ഹ​മ്മ​ദി​ന്‍റെ വീ​ട് മ​രം വീ​ണു ത​ക​ർ​ന്നു.

ത​ച്ച​നാ​ട്ടു​ക​ര ചെ​ത്ത​ല്ലൂ​ർ പാ​ട്ട​ത്തോ​ടി ഹ​മീ​ദി​ന്‍റെ വീ​ട് സ​മീ​പ​ത്തെ മ​രം ഒ​ടി​ഞ്ഞു​വീ​ണു ത​ക​ർ​ന്നു.

ചെ​ത്ത​ല്ലൂ​രി​ൽ ക​വ​റ​ൻ​കു​ണ്ട​ൻ ആ​മി​ന, മാ​റ്റാ​ൻ വീ​ട്ടി​ൽ ബി​യ്യു​മ്മ എ​ന്നി​വ​രു​ടെ വീ​ടു​ക​ളും മ​രം​വീ​ണു ത​ക​ർ​ന്നി​ട്ടു​ണ്ട്.

ക​ന​ത്ത കാ​റ്റി​ൽ പാ​ല​ക്ക​യം അ​ധി​കാ​രി​പ്പ​ടി​യി​ൽ പാ​റ​ക്കോ​ട്ടി​ൽ സാ​ബി​ത​യു​ടെ വീ​ടി​ന്‍റെ മു​ക​ളി​ലെ ഷീ​റ്റ് പ​റ​ന്നു​പോ​യി. ത​ച്ച​മ്പാ​റ മു​തു​കു​റു​ശ്ശി പു​ള്ളി​ക്കാ​ഞ്ചേ​രി വീ​ട്ടി​ൽ ത​ങ്ക​യു​ടെ വീ​ടും ത​ക​ർ​ന്നു.

കോ​ട്ടോ​പ്പാ​ടം വി​ല്ലേ​ജി​ലെ ക​ണ്ട​മം​ഗ​ല​ത്ത് ഐ​നെ​ല്ലി ചാ​മി​യു​ടെ വീ​ടും തെ​ങ്ങു​വീ​ണു ത​ക​ർ​ന്നു.