ജീപ്പിനു മുകളിലേക്കു മരം വീണു ; ഉ​ദ്യോ​ഗ​സ്ഥ​ർ ര​ക്ഷ​പ്പെ​ട്ട​തു ത​ല​നാ​രി​ഴയ്ക്ക്
Friday, July 26, 2024 12:36 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ കീ​ഴി​ലു​ള്ള ജീ​വ​ന​ക്കാ​ർ ശ​ക്ത​മാ​യ കാ​റ്റി​ൽ അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​തു ത​ല​നാ​രി​യി​ഴ​യ്ക്ക്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലു​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

തെ​ങ്ക​ര പു​ഞ്ച​ക്കോ​ടു ഭാ​ഗ​ത്തു ക​നാ​ൽ​പ​രി​ശോ​ധ​ന​ക്ക് എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​ത്തി​ന്‍റെ മു​ക​ളി​ലേ​ക്കു മ​രം ഒ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ർ ഭാ​ഗ്യം​കൊ​ണ്ടു ര​ക്ഷ​പെ​ട്ടു. വാ​ഹ​ന​ത്തി​നു മു​ക​ളി​ലേ​ക്കു സ​മീ​പ​ത്തു​നി​ന്നി​രു​ന്ന മ​രം ക​ട​പു​ഴ​കി വീ​ഴു​ക​യാ​യി​രു​ന്നു.


ക​ന​ത്ത കാ​റ്റി​ൽ മൈ​ലാം​പാ​ടം റോ​ഡി​ൽ കൊ​ന്ന​പ്പ​ടി​യി​ലും മ​രം​വീ​ണു മൂ​ന്ന് ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു. ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ടു.