കൃ​ഷി​യി​ട​ത്തി​ൽ ഷോ​ക്കേ​റ്റ് ക​ർ​ഷ​ക​ൻ മ​രി​ച്ചു
Thursday, July 25, 2024 11:19 PM IST
പു​ത്തൂ​ർ/മുതലമട: കൃ​ഷി​യി​ട​ത്തി​ൽ ഷോ​ക്കേ​റ്റ് ക​ർ​ഷ​ക​ൻ മ​രി​ച്ചു. വെ​ള്ള​ക്കാ​രി​ത്ത​ടം സ്വ​ദേ​ശി കൊ​ള​ത്താ​പ്പി​ള്ളി വേ​ലാ​യു​ധന്‍റെ മ​ക​ൻ ശി​വ​ദാ​സ​ൻ (56) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് പാ​ല​ക്കാ​ട് കൊ​ല്ലം​കോ​ട് പ​രി​സ​ര​ത്തെ കൃ​ഷി​യി​ട​ത്തി​ൽ വെ​ച്ച് ഷോ​ക്കേ​റ്റ​ത്. ഇ​ഞ്ചി​പ്പാ​ട​ത്ത് വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം ത​ട​യാ​ൻ സ്ഥാ​പി​ച്ച ഫെ​ൻ​സി​ങ്ങി​ൽ നി​ന്നും ഷോ​ക്കേ​റ്റതാണെന്ന് കരുതുന്നു.

സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: വി​നീ​ത, വി​പി​ൻ, കൃ​ഷ്ണ​ജ, കൃ​ഷ്ണേ​ന്ദു. മ​രു​മ​ക​ൻ: പ്ര​തീ​ഷ്.