നെല്ലിയാന്പതിയിലും നെന്മാറയിലും മരംവീണ് ഗതാഗതതടസം
Thursday, July 25, 2024 12:27 AM IST
നെ​ന്മാ​റ: കാ​റ്റും മ​ഴ​യും നെ​ല്ലി​യാ​മ്പ​തി​യി​ലും നെ​ന്മാ​റ​യി​ലും മ​രം​വീ​ണ് ഗ​താ​ഗ​ത ത​ട​സം.
നെ​ല്ലി​യാ​മ്പ​തി ചെ​റു​നെ​ല്ലി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ 6.30 നാ​ണ് റോ​ഡി​ലേ​ക്കു മ​രം ക​ട​പു​ഴ​കി വീ​ണ​ത്. നെ​ല്ലി​യാ​മ്പ​തി​യി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സും നെ​ന്മാ​റ​യി​ലേ​ക്കു​വ​ന്ന സ്വ​കാ​ര്യ​ബ​സും മ​റ്റു യാ​ത്ര​ക്കാ​രും മൂ​ന്നു മ​ണി​ക്കൂ​റോ​ളം റോ​ഡി​ൽ കു​ടു​ങ്ങി.

രാ​വി​ലെ ഏ​ഴി​നു എ​ത്തേ​ണ്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് 9.45 നാ​ണ് നെ​ല്ലി​യാ​മ്പ​തി​യി​ലെ​ത്തി​യ​ത്. കൊ​ല്ല​ങ്കോ​ടു​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യും വ​നം​ജീ​വ​ന​ക്കാ​രും എ​ത്തി​യാ​ണ് മ​രം മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​വും നെ​ല്ലി​യാ​മ്പ​തി​റൂ​ട്ടി​ൽ മ​രം​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. നെ​ന്മാ​റ- പോ​ത്തു​ണ്ടി റോ​ഡി​ൽ പേ​ഴും​പാ​റ​യി​ൽ റോ​ഡ​രി​കി​ലെ കൂ​റ്റ​ൻ വേ​പ്പു​മ​രം ഉ​ച്ച​യ്ക്ക് 12.45 ന് ​ക​ട​പു​ഴ​കി വീ​ണു. ഗ​താ​ഗ​തം ര​ണ്ടു​മ​ണി​ക്കൂ​റോ​ളം മു​ട​ങ്ങി. അ​ഗ്നി​ര​ക്ഷാ​സേ​ന​യും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്നു മ​രം മു​റി​ച്ചു​മാ​റ്റി.