ക​ണ​ക്ക​ൻ​തു​രു​ത്തി​യി​ൽ കാ​ർ വീ​ട്ടുമ​തി​ലി​ലി​ടി​ച്ചു
Thursday, July 25, 2024 12:27 AM IST
വ​ട​ക്ക​ഞ്ചേ​രി: ക​ണ​ക്ക​ൻ​തു​രു​ത്തി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വീ​ടി​നു മു​ന്നി​ലെ മ​തി​ലി​ൽ ഇ​ടി​ച്ച് കാ​റി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്കു പ​രി​ക്കേ​റ്റു.​

തു​ട​ർ​ന്ന് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് വ​ട​ക്ക​ഞ്ചേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി. ആ​രു​ടെ​യും പ​രി​ക്കു​ക​ൾ സാ​ര​മു​ള്ള​ത​ല്ല. എ​റ​ണാ​കു​ള​ത്തുനി​ന്ന് ആ​ല​ത്തൂ​രി​ലേ​ക്ക് പോ​യി​രു​ന്ന ഇ​ന്നോ​വ കാ​റാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് കു​ഴി​ക്കു​ളം തോ​മ​ച്ച​ന്‍റെ വീ​ട്ടു​മ​തി​ലി​ൽ ഇ​ടി​ച്ച​ത്. വ​ള​വു​ള്ള സ്ഥ​ല​മാ​ണ് ഇ​വി​ടെ. നി​യ​ന്ത്ര​ണം വി​ട്ട് കാ​ർ റോ​ഡി​ന്‍റെ താ​ഴ്ച​യു​ള്ള മ​റു​ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്നെ​ങ്കി​ൽ അ​പ​ക​ടം വ​ലു​താ​കു​മാ​യി​രു​ന്നു.


ഇ​ന്ന​ലെ രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​ന്നി​യ​ങ്ക​ര​യി​ലെ ടോ​ൾ ഒ​ഴി​വാ​ക്കാ​ൻ കു​റു​ക്കു​വ​ഴി​യി​ലൂ​ടെ വ​ന്ന​താ​ണെ​ന്ന് പ​റ​യു​ന്നു.