റോ​ഡ് ത​ക​ർ​ച്ച: പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സിലേക്ക് യൂ​ത്ത് ലീ​ഗിന്‍റെ പ്രതിഷേധമാർച്ച്
Thursday, July 25, 2024 12:27 AM IST
ഷൊ​ർ​ണൂ​ർ:​ തൃ​ത്താ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളു​ടെ ത​ക​ർ​ച്ച​ക്ക് പ​രി​ഹാ​രം തേ​ടി യൂ​ത്ത് ലീ​ഗ് പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി.

തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന പാ​ത​ക​ളെ​ല്ലാം ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി സ​ഞ്ചാ​ര യോ​ഗ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും റോ​ഡ് വി​ക​സ​നം പ്ര​ഖ്യാ​പ​ന​ത്തി​ൽ ഒ​തു​ക്കി മ​ന്ത്രി ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ചാ​ണ് തൃ​ത്താ​ല പിഡ​ബ്ലി​യു​ഡി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. മു​സ്‌​ലിം ലീ​ഗ് ജി​ല്ല ട്ര​ഷ​റ​ർ പി.​ഇ.​എ സ​ലാം മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് യു.​ടി.​ ത്വാ​ഹി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ലീഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​അ​സീ​സ്, യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. മു​സ്ത​ഫ ത​ങ്ങ​ൾ, ഫൈ​സ​ൽ പു​ളി​യ​ക്കോ​ട​ൻ, മു​ഹ്സി​ൻ കൊ​ണി​ക്ക​ൽ, ടി.​കെ. ചേ​ക്കു​ട്ടി, സി.​എം. അ​ലി, പ​ത്തി​ൽ അ​ലി, പി.​വി ബീ​രാ​വു​ണ്ണി, ടി.​മൊ​യ്‌​ദീ​ൻ കു​ട്ടി, കെ.​വി. ഹി​ള​ർ, എം.​എ​ൻ. നൗ​ഷാ​ദ്, ഷാ​ജ​ഹാ​ൻ, പി.​പി. മ​ണി​ക​ണ്ഠ​ൻ, സു​ജാ​ത, തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
യൂ​ത്ത് ലീ​ഗ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി.