ഓ​ൾ കേ​ര​ള ഇ​ന്‍റ​ർസ്കൂ​ൾ ടേ​ബി​ൾ ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റ്: ജി​എ​ച്ച്എ​സ്എ​സ് അ​ല​ന​ല്ലൂ​ർ വി​ജ​യി​ക​ൾ
Thursday, July 25, 2024 12:27 AM IST
പാ​ല​ക്കാ​ട്: ഓ​ൾ കേ​ര​ള ഇ​ന്‍റ​ർ സ്കൂ​ൾ ടേ​ബി​ൾ ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ജി​എ​ച്ച്എ​സ്എ​സ് അ​ല​ന​ല്ലൂ​ർ വി​ജ​യി​ക​ളാ​യി.

ഇ​രി​ങ്ങാ​ല​ക്കു​ട ഡോ​ണ്‍ ബോ​സ്കോ സ്കൂ​ളി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ണ്ട​ർ 14 ബോ​യ്സ്, അ​ണ്ട​ർ 17 ഗേ​ൾ​സ്, അ​ണ്ട​ർ 14 ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ അ​ല​ന​ല്ലൂ​ർ സ്കൂ​ൾ സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പ് ആ​യി.

സം​സ്ഥാ​ന ത​ല​ത്തി​ൽ ത​ന്നെ സ​ർ​ക്കാ​ർ എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ ടേ​ബി​ൾ ടെ​ന്നീ​സ് ശ​ക്ത​മാ​യ ടീ​മു​ള്ള ഏ​ക വി​ദ്യാ​ല​യ​വും അ​ല​ന​ല്ലൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളാ​ണ്.

ക​ഴി​ഞ്ഞ​വ​ർ​ഷം കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് സ്കൂ​ളി​ൽ നി​ന്ന് ദേ​ശീ​യ മ​ത്സ​ര​ത്തി​നു​വ​രെ കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു. സം​സ്ഥാ​ന മ​ത്സ​ര​ത്തി​ൽ മൂ​ന്ന് ഗോ​ൾ​ഡ് മെ​ഡ​ലു​ക​ളും ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.


തു​ട​ർ​ച്ച​യാ​യ മൂ​ന്നു​വ​ർ​ഷം സം​സ്ഥാ​ന സ്കൂ​ൾ ടേ​ബി​ൾ ടെ​ന്നീ​സ് മ​ത്സ​ര​ത്തി​ന് പ​ത്തോ​ളം കു​ട്ടി​ക​ൾ എ​ല്ലാ​വ​ർ​ഷ​വും പ​ങ്കെ​ടു​ക്കു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സം​സ്ഥാ​ന​ത​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തും അ​ല​ന​ല്ലൂ​ർ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ നി​ന്നാ​ണ്.

ഈ ​വ​ർ​ഷ​ത്തെ ദേ​ശീ​യ മ​ത്സ​ര​ങ്ങ​ൾ​ക്ക് സ്കൂ​ളി​ൽ നി​ന്നും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കാ​ൻ ക​ഠി​ന പ​രി​ശീ​ല​ന​ത്തി​ലാ​ണ് കാ​യി​ക അ​ധ്യാ​പ​ക​ൻ കെ.​ജെ. സെ​ബാ​സ്റ്റ്യ​നും കു​ട്ടി​ക​ളും.