വിദ്യാർഥികൾക്കു ഭീഷണിയായി ചെറു​പു​ഷ്പം സ്കൂ​ളിൽ​ തന്പടിച്ച് തെരുവുനായക്കൂട്ടം
Thursday, July 25, 2024 12:27 AM IST
വ​ട​ക്ക​ഞ്ചേ​രി: തെ​രു​വു​നാ​യ്ക്ക​ൾ പെ​രു​കി​യ​തു​നാ​ൽ ചെ​റു​പു​ഷ്പം സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത സ്ഥി​തി​യാ​യി. ഇ​ന്‍റ​ർ​വെ​ൽ സ​മ​യ​ങ്ങ​ളി​ലും മ​റ്റും പു​റ​ത്തി​റ​ങ്ങു​ന്ന കു​ട്ടി​ക​ളെ നാ​യ്ക്ക​ൾ ആ​ക്ര​മി​ക്കാ​ൻ ഓ​ടി​യെ​ത്തു​ന്ന സ്ഥി​തി​യാ​ണെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു. നാ​യ്ക്ക​ളെ പേ​ടി​ച്ച് കു​ട്ടി​ക​ൾ​ക്ക് ബാ​ത്ത്റൂ​മി​ൽ പോ​ലും പോ​കാ​നാ​വാ​ത്ത സ്ഥി​തി​യാ​യി​ട്ടു​ണ്ട്.

സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ പ​ല ഭാ​ഗ​ത്തും നാ​യ് കൂ​ട്ട​ങ്ങ​ളാ​ണ്. പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി പ​റ​ഞ്ഞി​ട്ടും നാ​യ്ക്ക​ളെ പി​ടി​കൂ​ടാ​നു​ള്ള ന​ട​പ​ടി വൈ​കു​ക​യാ​ണെ​ന്നാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ ആ​ക്ഷേ​പം.

യു​പി സെ​ക‌്ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ലാ​ണ് നാ​യ്ക്ക​ൾ കൂ​ടു​ത​ലു​ള്ള​ത്. വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലും നാ​യ്ക്ക​ളു​ടെ മ​ഹാ​പ​ട​യാ​ണ്.

മെ​യി​ൻ റോ​ഡി​ലും ബ​സ് സ്റ്റാ​ൻ​ഡി​ലും ഗ്രാ​മം റോ​ഡി​ലു​മെ​ല്ലാം എ​ട്ടും പ​ത്തും എ​ണ്ണം വ​രു​ന്ന തെ​രു​വു​നാ​യ്ക്ക​ളു​ടെ കൂ​ട്ട​ങ്ങ​ളു​ണ്ട്.


വ​ന്ധ്യം​ക​ര​ണം ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​രാ​യ​വ​രും കൂ​ട്ട​ത്തി​ലു​ണ്ടെ​ങ്കി​ലും അ​ക്ര​മാ​സ​മാ​കു​ന്ന​തി​ന് ഇ​വ​യ്ക്ക് അ​തൊ​ന്നും ത​ട​സ​മ​ല്ല.

കോ​ഴി, ബീ​ഫ്, പോ​ർ​ക്ക് തു​ട​ങ്ങി​യ മാം​സ വി​ൽ​പ്പ​ന ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​വ കൂ​ട്ട​മാ​യി വി​ല​സു​ന്ന​ത്.​

തെ​രു​നാ​യ്ക്ക​ളു​ടെ എ​ണ്ണം കു​റ​ച്ച് ആ​ളു​ക​ൾ​ക്ക് സ​മാ​ധാ​ന​മാ​യി ടൗ​ണി​ൽ സ​ഞ്ച​രി​ക്കാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ഏ​തെ​ങ്കി​ലും ഒ​ന്നി​ന് പേ​വി​ഷ​ബാ​ധ​യേ​റ്റാ​ൽ കൂ​ട്ട​ത്തോ​ടെ പ​ട​രു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.
വ​ള​ർ​ത്തുമൃ​ഗ​ങ്ങ​ൾ​ക്കും മ​നു​ഷ്യ​ർ​ക്കും ഒ​രു​പോ​ലെ അ​പ​ക​ട​ക​ര​മാ​കു​ന്ന തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ആ​വ​ശ്യം.