യാത്രക്കാർക്ക് അപകടഭീഷണിയായ പാഴ്ചെടികൾ നീക്കംചെയ്യണം
Wednesday, July 24, 2024 1:10 AM IST
ചി​റ്റൂ​ർ: ഷ​ൺ​മു​ഖം കോ​സ് വേ- ​മ​ന്ത​ക്കാ​ട് വ​ഴി​യി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യാ​യ പാ​ഴ്ചെടി​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ. ഇ​രു​വ​ശ​ത്തും വ​ലി​യ വാ​ഹ​ന​ങ്ങ​ളെ​ത്തി​യി​ൽ പാ​ഴ്ചെ​ടി​യോ​ടു ചേ​ർ​ന്നുപോ​വു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​വു​ന്നു​ണ്ട്.

സ്ഥ​ല​ത്തു റോ​ഡി​നു വി​സ്താ​ര​ക്കു​റ​വു​മു​ണ്ട്. പാ​ഴ്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തി​നാ​ൽ തെ​രു​വു​നാ​യശ​ല്യ​വും കൂ​ടു​ത​ലാ​ണ്.


പ​തി​ന​ഞ്ച് സ്വ​കാ​ര്യ ബ​സു​ക​ളും നി​ര​വ​ധി ഇ​ത​ര​വാ​ഹ​ന​ങ്ങ​ളും ഇ​തി​വ​ഴി പ​തി​വു​സ​ഞ്ചാ​ര​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം പാ​ഴ്ചെ​ടി​യി​ൽ ഇ​ഴ​ജ​ന്തു തു​ങ്ങി​ക്കി​ട​ന്നി​രു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ഭ്രാ​ന്തി​ക്കി​ട​വ​രു​ത്തി.