സം​സ്ഥാ​ന അ​ന്ത​ർജി​ല്ലാ സ​ബ് ജൂ​ണി​യ​ർ ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്
Wednesday, July 24, 2024 1:10 AM IST
പാ​ല​ക്കാ​ട് : കേ​ര​ളാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ല​ക്കാ​ട് ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജൂ​ലൈ 16 മു​ത​ൽ 21 വ​രെ നൂ​റ​ണി ട​ർ​ഫ് ഫു​ട്ബോ​ൾ മൈ​താ​ന​ത്തി​ൽ ന​ട​ത്തി​യ സം​സ്ഥാ​ന അ​ന്ത​ർ ജി​ല്ലാ സ​ബ് ജൂ​നി​യ​ർ (ഗേ​ൾ​സ്) ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ എ​റ​ണാ​കു​ളം ചാ​ന്പ്യ​ൻ​മാ​രാ​യി.

സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ൽ നി​ന്നു​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്തു. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ കോ​ഴി​ക്കോ​ടി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് എ​റ​ണാ​കു​ളം വി​ജ​യി​ച്ച​ത്.


മ​ത്സ​ര​ത്തി​ന് ശേ​ഷം ന​ട​ന്ന സ​മാ​പ​ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​എ​സ്.​ചി​ത്ര ചാ​ന്പ്യ​ൻ​മാ​ർ​ക്ക് ട്രോ​ഫി​യും മെ​ഡ​ലു​ക​ളുംന​ൽ​കി.​ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പ്രീ​തി ടീ​ച്ച​ർ, ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി.​ടി. രാ​മ​ച​ന്ദ്ര​ൻ, ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ മു​ഖ്യ സ്പോ​ണ്‍​സ​റാ​യ ലാ​ൻ​ഡ് ലി​ങ്ക്സ് എം.​ഡി. കെ.​എ​സ്.​സേ​തു​മാ​ധ​വ​ൻ, ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ മെംബറാ​യ മു​ത്തു പ​ങ്കെ​ടു​ത്തു.