പി​എ​സ്എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ഗ്ര പ​രി​സ്ഥി​തിവി​ജ്ഞാ​ന സെ​മി​നാ​ർ
Wednesday, July 24, 2024 1:10 AM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് : പീ​പ്പി​ൾ സ​ർ​വ്വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹ​രി​ത​ക്യാ​ന്പ​സ് രൂ​പീ​ക​ര​ണ​വും സൂ​ക്ഷ്മ​കാ​ലാ​വ​സ്ഥാ കേ​ന്ദ്ര നി​ർ​മി​തി​യും എ​ന്ന വി​ഷ​യ​ത്തി​ൽ സ​മ​ഗ്ര പ​രി​സ്ഥി​തി വി​ജ്ഞാ​ന സെ​മി​നാ​ർ മു​ണ്ടൂ​ർ യു​വ​ക്ഷേ​ത്ര കാ​ന്പ​സി​ൽ സം​ഘ​ടി​പ്പി​ച്ചു.

സെ​മി​നാ​ർ കോ​ങ്ങാ​ട് എം​എ​ൽ​എ അ​ഡ്വ.​കെ. ശാ​ന്ത​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ല​ക്കാ​ട് ബി​ഷ​പ് ഡോ.​പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​കൃ​തി​യോ​ട് ന​മ്മ​ൾ എ​ങ്ങ​നെ ക്രൂ​ര​ത കാ​ണി​ക്കു​ന്നു​വോ അ​തി​ന് തി​രി​ച്ച​ടി ഉ​ട​നെ ഉ​ണ്ടാ​കും എ​ന്ന​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​മ​യി​ഴ​ഞ്ചാ​ൻ സം​ഭ​വം എ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു. മാ​ലി​ന്യ സം​സ്ക​ര​ണ കാ​ര്യ​ത്തി​ൽ ഒ​രു ശു​ദ്ധ​മാ​യ സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്ക​ണം, ന​ല്ല ശീ​ല​ങ്ങ​ൾ ആ​ർ​ജി​ച്ച് എ​ടു​ക്ക​ണ​മെ​ന്നും ബി​ഷ​പ് പ്ര​സം​ഗ​ത്തി​ൽ സൂ​ചി​പ്പി​ച്ചു.

പി​എ​സ്എ​സ്പി പാ​ല​ക്കാ​ട് എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ.​ജ​സ്റ്റി​ൻ കോ​ലം​ക​ണ്ണി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്രീ​ൻ ക്യാ​ന്പ​സ് പു​ര​സ്കാ​രം യു​വ​ക്ഷേ​ത്ര കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ.​ഡോ. മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ എം​എ​ൽ​എ​യി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി. ഓ​യി​സ്ക സൗ​ത്ത് ഇ​ന്ത്യ യൂ​ത്ത് ഫോ​റം ഡ​യ​റ​ക്ട​ർ ഡോ.​എ​ൻ. ശു​ദ്ധോ​ദ​ന​ൻ സെ​മി​നാ​ർ ന​യി​ച്ചു. ഓ​യി​സ്ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ജ​ല​സം​ര​ക്ഷ​ണ വി​ദ​ഗ്ദ​ൻ കെ.​ഡി. ജോ​സ​ഫ്, കാ​രി​ത്താ​സ് ഇ​ന്ത്യ ക്ലൈ​മ​റ്റ് ജ​സ്റ്റീ​സ് വ​കു​പ്പ് മേ​ധാ​വി ഡോ.​വി.​ആ​ർ. ഹ​രി​ദാ​സ്, സോ​ഷ്യ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഗ്ലോ​ബ​ൽ ന​ർ​ട്ട​റിം​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ കെ.​അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ സെ​മി​നാ​റി​ൽ ക്ലാ​സെ​ടു​ത്തു. പി​എ​സ്എ​സ്പി അ​സി. ഡ​യ​റ​ക്ട​ർ ഫാ.​ജോ​ണ്‍​സ​ണ്‍ വ​ലി​യ​പാ​ട​ത്ത്, പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ പി.​ബോ​ബി എ​ന്നി​വ​ർ സം​സാ​രി​ച്ചു.