കി​ഴ​ക്ക​ഞ്ചേ​രി പ​ട്ടേം​പാ​ട​ത്ത് റ​ബ​ർമ​ര​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ക​ട​പു​ഴ​കി
Wednesday, July 24, 2024 1:10 AM IST
വ​ട​ക്ക​ഞ്ചേ​രി: ക​ഴി​ഞ്ഞ ദി​വ​സം കി​ഴ​ക്ക​ഞ്ചേ​രി മേ​ഖ​ല​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ കാ​ർ​ഷി​ക വി​ള​ക​ൾ​ക്കു​ണ്ടാ​യ​തു ക​ന​ത്ത​നാ​ശം.

പ​ട്ടേം​പാ​ടം​ഭാ​ഗ​ത്ത് റ​ബ​ർ​മ​ര​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ​യാ​ണു ക​ട​പു​ഴ​കി വീ​ണി​ട്ടു​ള്ള​ത്. പു​തു​ശേ​രി ബെ​ന്നി, പു​തു​ശേ​രി അ​ബ്ര​ഹാം സ്ക​റി​യ, വ​ള്ളോ​ട​ത്തു​മാ​ലി​ൽ ഷാ​ജി എ​ന്നി​വ​രു​ടെ നി​ര​വ​ധി റ​ബ​ർ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും ഒ​ടി​ഞ്ഞും ന​ശി​ച്ചു.


15 വ​ർ​ഷം പ്രാ​യ​മു​ള്ള ടാ​പ്പിം​ഗ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന മ​ര​ങ്ങ​ളാ​ണ് ത​ല​ങ്ങും വി​ല​ങ്ങും വീ​ണു​കി​ട​ക്കു​ന്ന​ത്.

ജാ​തി​മ​ര​ങ്ങ​ൾ, പ്ലാ​വ്, മു​ന്തി​യ ഇ​നം മാ​വു​ക​ൾ, ക​ട​പ്ലാ​വ്, തേ​ക്ക് മ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം നി​ലം​പ​തി​ച്ചു.