കെ​എ​സ്ആ​ർ​ടി​സി ബ​സ് ബൈ​ക്കി​ലി​ടി​ച്ച് ഐ​ഐ​ടി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Wednesday, May 22, 2024 1:59 AM IST
പാ​ല​ക്കാ​ട്: കെ​എ​സ്ആ​ർ​ടി​സി ബ​സ് ബൈ​ക്കി​ലി​ടി​ച്ച് ഐ​ഐ​ടി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. മ​ല​മ്പു​ഴ അ​ക​മ​ല​വാ​രം ആ​ന​ക്ക​ല്ല് കാ​രി​മ​റ്റം കു​ര്യ​ന്‍റെ മ​ക​ൻ ഷാ​ജി എ​ന്ന കു​ര്യാ​ക്കോ​സ്(54) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.40 ഓ​ടെ അ​ക​മ​ല​മാ​രം അ​യ്യ​പ്പ​ൻ​പൊ​റ്റ​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

രാ​വി​ലെ ജോ​ലി​ക്കാ​യി പു​റ​പ്പെ​ട്ട കു​ര്യാ​ക്കോ​സ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ പാ​ല​ക്കാ​ട് -വ​ലി​യ​കാ​ട് റൂ​ട്ടി​ലോ​ടു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കു​ര്യാ​ക്കോ​സ് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കി.

സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​ആ​ന​ക്ക​ൽ സെ​ന്‍റ് ജോ​സ​ഫ് ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ.
കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യി​രു​ന്നു കു​ര്യാ​ക്കോ​സ്. കെ​എ​സ്‌​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റും ഡി​സി​സി മെം​ബ​റു​മാ​യി​രു​ന്നു. ഭാ​ര്യ: എ​ൽ​സ​മ്മ. മ​ക​ൻ: അ​ല​ൻ. മാ​താ​വ്: പ​രേ​ത​യാ​യ ക്ലാ​ര​മ്മ വ​ർ​ഗീ​സ്.