ക​ന​ത്ത മ​ഴ​യി​ൽ ഉൗ​ട്ടി മൗ​ണ്ട് ട്രെ​യി​ൻ ട്രാ​ക്കി​ൽ മ​ണ്ണി​ടി​ഞ്ഞു
Sunday, May 19, 2024 6:47 AM IST
കോ​യ​മ്പ​ത്തൂ​ർ: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മേ​ട്ടു​പ്പാ​ള​യം-​ഉൗ​ട്ടി ട്രെ​യി​ൻ ട്രാ​ക്കി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​ഡ​ർ​ലി, ഹി​ൽ​ഗ്രോ​വ് സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലാ​ണ് ക​ല്ലും മ​ണ്ണും നി​റ​ഞ്ഞ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ട്രെ​യി​ൻ ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യ​ത്.

തു​ട​ർ​ന്ന് മേ​ട്ടു​പ്പാ​ള​യ​ത്തി​നും ഊ​ട്ടി​ക്കും ഇ​ട​യി​ലു​ള്ള ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും ഊ​ട്ടി മു​ത​ൽ മേ​ട്ടു​പ്പാ​ള​യം വ​രെ​യു​ള്ള ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും പൂ​ർ​ണ​മാ​യും നി​ർ​ത്തി​വ​ച്ച​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. ട്രാ​ക്കി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യ​തി​നാ​ൽ വി​നേ​ദ​സ​ഞ്ചാ​രി​ക​ൾ നി​രാ​ശ​യോ​ടെ മ​ട​ങ്ങി.