ആ​ല​ത്തൂ​ർ താ​ലൂ​ക്കി​ൽ 14 വീ​ടു​ക​ൾ ഭാഗികമായി ത​ക​ർ​ന്നു
Friday, July 26, 2024 12:36 AM IST
ആ​ല​ത്തൂ​ർ: താ​ലൂ​ക്കി​ന്‍റെ വി​വി​ധ‌ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന​ലെ​യു​ണ്ടാ​യ കാ​റ്റി​ൽ 14 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. കോ​ട്ടാ​യി ഇ​റ​വ​ൻ​കോ​ട് സ​തീ​ശ​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. കാ​വ​ശ്ശേ​രി ക​ഴ​നി എ​സ്ആ​ർ​വി എ​ൽ​പി സ്കൂ​ളി​ന്‍റെ മു​ക​ളി​ലേ​ക്കു റ​ബ​ർ​മ​രം ക​ട​പു​ഴ​കി​വീ​ണു ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു​ണ്ടാ​യി. ഉ​ച്ച സ​മ​യ​മാ​യി​രു​ന്ന​തി​നാ​ൽ കു​ട്ടി​ക​ളാ​രും ക്ലാ​സ്മു​റി​യി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ആ​ല​ത്തൂ​ർ, വെ​ങ്ങ​ന്നൂ​ർ, കു​നി​ശേ​രി, തേ​ങ്കു​റി​ശ്ശി തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലും വീ​ടു​ക​ൾ​ക്കു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.