ന​ടു​വ​ട്ടം ഗ​വ​. ജ​ന​ത ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു പു​തി​യ കെ​ട്ടി​ടം
Saturday, July 27, 2024 1:31 AM IST
ഷൊ​ർ​ണൂ​ർ:​ ന​ടു​വ​ട്ടം ഗ​വ​. ജ​ന​ത ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് പു​തി​യ കെ​ട്ടി​ട​മാ​യി. പ​ട്ടാ​മ്പി എംഎ​ൽഎ മു​ഹ​മ്മ​ദ് മു​ഹ്സി​ന്‍റെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മിച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്നു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്കാ​യി പ​ണി​ത കെ​ട്ടി​ട​ത്തി​ൽ നാലു ക്ലാ​സ് മു​റി​ക​ളാ​ണ് ഉ​ള്ള​ത്.

ഇ​തോ​ടൊ​പ്പം എ​സ്എ​സ്എ​ൽസി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥിക​ളെ​യും മ​റ്റു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥിക​ളെ​യും അ​നു​മോ​ദി​ക്കു​ന്ന വി​ജ​യോ​ത്സ​വം -2024 എ​ന്ന പ​രി​പാ​ടി​യും ഉ​ണ്ടാ​യി​രു​ന്നു.


മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എംഎ​ൽഎ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ ബി​നു​മോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തി​രു​വേ​ഗ​പ്പു​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​എ. അ​സീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ.​ സാ​ബി​റ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ക​മ്മു​ക്കു​ട്ടി എ​ട​ത്തോ​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.