കനത്ത മഴയിൽ പരക്കേ നാശം
Saturday, July 27, 2024 1:31 AM IST
മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ ക​ന​ത്ത​ നാ​ശം

മ​ണ്ണാ​ർ​ക്കാ​ട്: ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ശേ​ഷ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം.

ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​മാ​യി മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ ഉ​ച്ച​സ​മ​യ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റാ​ണ് വീ​ശു​ന്ന​ത്. അ​ല​ന​ല്ലൂ​ർ മൂ​ന്ന് വി​ല്ലേ​ജി​ൽ ഉ​ൾ​പ്പെ​ടു​ന്ന ച​ള​വ ഉ​പ്പു​ക്കു​ളം ചു​ണ്ട​യി​ൽ വീ​ട്ടി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര കാ​റ്റി​ലും മ​ഴ​യി​ലും ത​ക​ർ​ന്നു.

അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. കാ​റ്റി​ലും മ​ഴ​യി​ലും പാ​ല​ക്ക​യം വി​ല്ലേ​ജി​ൽ നി​ര​വ് ഭാ​ഗ​ത്ത് വ​ർ​ഗീ​സ് മാ​ല​കെ​ട്ടി​യി​ലി​ന്‍റെ വീ​ടി​നു​മു​ക​ളി​ലേ​ക്ക് സ​മീ​പ​ത്ത് പ​റ​മ്പി​ൽ നി​ന്നി​രു​ന്ന തേ​ക്കു​മ​രം വീ​ണ് വീ​ടു​ത​ക​ർ​ന്നു. വീ​ട് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി.

ജി​ല്ല​യി​ല്‍ 41 വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു


പാ​ല​ക്കാ​ട്: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള​ളി​ല്‍ നാ​ലു വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും 37 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്ന​താ​യി ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

പാ​ല​ക്കാ​ട് താ​ലൂ​ക്കി​ല്‍ എ​ട്ട്,ആ​ല​ത്തൂ​ര്‍ അ​ഞ്ച്, മ​ണ്ണാ​ര്‍​ക്കാ​ട്11, ചി​റ്റൂ​ര്‍ ആ​റ്, ഒ​റ്റ​പ്പാ​ലം ആ​റ്, അ​ട്ട​പ്പാ​ടി ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന​ത്. ആ​ല​ത്തൂ​രി​ല്‍ ഒ​ന്ന്, മ​ണ്ണാ​ര്‍​ക്കാ​ട് ഒ​ന്ന്, ചി​റ്റൂ​ര്‍ ഒ​ന്ന്, ഒ​റ്റ​പ്പാ​ലം ഒ​ന്ന് എ​ന്നി​ങ്ങ​നെ നാ​ലു​വീ​ടു​ക​ളാ​ണ് പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്ന​ത്.

ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​യി ക​ന​ത്ത​മ​ഴ​യി​ല്‍ മൊ​ത്തം 531 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും 46 വീ​ടു​ക​ള്‍ പൂ​ര്‍​ണ്ണ​മാ​യും ത​ക​ര്‍​ന്ന​താ​യി ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.