കാ​റി​ൽ സഞ്ചരിച്ച് ആ​ടുകളെ മോ​ഷ്ടി​ക്കു​ന്ന സം​ഘം പി​ടി​യി​ൽ
Saturday, July 27, 2024 1:31 AM IST
കോ​യ​മ്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​ർ, കു​നി​യ​മു​ത്തൂ​ർ, വ​ട​വ​ള്ളി മേ​ഖ​ല​ക​ളി​ൽ ആ​ടുകളെ മോ​ഷ്ടി​ക്കു​ന്ന സം​ഘ​ത്തെ പിടികൂടി. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ര​ണ്ടു വീ​ടു​ക​ളി​ൽ​നി​ന്നും പ​ത്ത് ആ​ടു​ക​ളെ സം​ഘം മോ​ഷ്ടി​ച്ചി​രു​ന്നു. വ​ട​വ​ള്ളി തി​രു​മു​രു​ക​ൻന​ഗ​ർ സ്വ​ദേ​ശി ല​ക്ഷ്മ​ണ​ന്‍റെ വീ​ട്ടി​ൽനി​ന്ന് മൂ​ന്ന് ആ​ടു​ക​ളെ​യാ​ണ് മോ​ഷ്ടി​ച്ച​ത്. ഗാ​ന്ധി​ന​ഗ​റി​ന​ടു​ത്തു​ള്ള നാ​ൽ​വാ​ർന​ഗ​റി​ലെ താ​മ​സ​ക്കാ​ര​നാ​യ ക​ണ്ണ​ന്‍റെയും അ​ണ്ണാ​ന​ഗ​റി​ലെ താ​മ​സ​ക്കാ​രി​യാ​യ ക​ല്പന​യു​ടെ​യും വീ​ടി​നു മു​ന്നി​ൽ കെ​ട്ടി​യി​രു​ന്ന ആ​ടു​ക​ളെ​യാ​ണ് അ​ക്ര​മി​ക​ൾ മോ​ഷ്ടി​ച്ച​ത്.


വ​ട​വ​ള്ളി സ്വ​ദേ​ശി മു​രു​കേ​ശ​ന്‍റെ വീ​ട്ടി​ൽനി​ന്ന് ആ​റ് ആ​ടു​ക​ളും മോ​ഷ​ണം പോ​യി. ഇ​തേ​ത്തുട​ർ​ന്ന് സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ വി​നോ​ദ് കു​മാ​ർ, സ​തീ​ഷ് കു​മാ​ർ, ശ​ര​വ​ണ​ൻ, ഷ​ൺ​മു​ഖം, സാ​ദി​ഖ് പാ​ഷ, സു​ക​ന്യ അ​ഗി​യോ​ർ എ​ന്നി​വ​രെ പി​ടി​കൂ​ടി​യ​പ്പോ​ൾ ആ​ടു​ക​ളെ മോ​ഷ്ടി​ച്ച​താ​യി സ​മ്മ​തി​ച്ചു. ഇ​വ​രി​ൽനി​ന്ന് മോ​ഷ്ടി​ച്ച 51 ആ​ടു​ക​ൾ പി​ടി​ച്ചെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.