പൊ​ട്ടി​വീ​ണ മ​ര​ത്തി​ന​ടി​യി​ൽനി​ന്നും യു​വാ​ക്കൾ ര​ക്ഷ​പ്പെ​ട്ട​തു ത​ല​നാ​രി​ഴ​യ്ക്ക്
Thursday, July 25, 2024 12:27 AM IST
ഒ​റ്റ​പ്പാ​ലം: പാ​ല​ക്കാ​ട്- കു​ള​പ്പു​ള്ളി പ്ര​ധാ​ന പാ​ത​യി​ൽ ക​ണ്ണി​യ​മ്പു​റ​ത്ത് കാ​റ്റി​ലും മ​ഴ​യി​ലും പൊ​ട്ടി​വീ​ണ മ​ര​ത്തി​ന​ടി​യി​ൽ​നി​ന്നും യു​വാ​വ് ര​ക്ഷ​പ്പെ​ട്ട​തു ത​ല​നാ​രി​ഴ​ക്ക്. വ​ഴി​വാ​ണി​ഭം ന​ട​ത്തു​ന്ന ആ​ല​ത്തൂ​ർ സ്വ​ദേ​ശി ര​ഞ്ജി​ത്താ​ണു പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്. ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും വ​ന്ന​പ്പോ​ൾ മ​ര​ത്തി​ന​ടി​യി​ൽ​നി​ന്നും ഇ​ദ്ദേ​ഹം മാ​റി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യ​മാ​ണ് വ​ലി​യ ശ​ബ്ദ​ത്തോ​ടു​കൂ​ടി റോ​ഡി​നു കു​റു​കെ മ​രം പൊ​ട്ടി​വീ​ണ​ത്. ഷൊ​ർ​ണൂ​രി​ൽ​നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ എ​ത്തി​യാ​ണ് മ​രം മു​റി​ച്ചു​മാ​റ്റി​യ​ത്. വ​രോ​ടു​നി​ന്ന് ഒ​റ്റ​പ്പാ​ല​ത്തേ​ക്കു ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വ​രി​ക​യാ​യി​രു​ന്ന മ​റ്റൊ​രു യു​വാ​വി​നു മ​ര​ത്തി​ന​ടി​യി​ൽ​പ്പെ​ട്ടു പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.