തോ​പ്പി​ൽ ഭാ​സി ജന്മശ​താ​ബ്ദി ആ​ഘോ​ഷം നാളെ
Saturday, July 27, 2024 1:31 AM IST
പാ​ല​ക്കാ​ട്: തോ​പ്പി​ൽ ഭാ​സി ജന്മശ​താ​ബ്ദി ആ​ഘോ​ഷം 28ന് ​ചെ​ന്പൈ സ്മാ​ര​ക സം​ഗീ​ത കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​വി​ലെ പ​ത്തി​ന് തോ​പ്പി​ൽ ഭാ​സി​യു​ടെ ഓ​ർ​മ​ച്ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ജി​ല്ലാ​ക​ള​ക്ട​ർ ഡോ.​എ​സ്. ചി​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യും.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം മു​ൻ മ​ന്ത്രി എം.​എ. ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ഫ. എ.​ജി. ഒ​ലീ​ന, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ൾ പ്ര​സം​ഗി​ക്കും. 11.30ന് ​തോ​പ്പി​ൽ ഭാ​സി​യും നാ​ട​ക​വും സെ​മി​നാ​ർ കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ക​രി​വ​ള്ളൂ​ർ മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ട​ൻ ടി.​ജി. ര​വി, നാ​ട​ക​കൃ​ത്ത് ജോ​ണ്‍ ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഉ​ച്ച​ക്ക് ശേ​ഷം ര​ണ്ടി​ന് ജി​ല്ല​യി​ലെ നാ​ട​ക പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ ന​ട​ക്കും.

3.30ന് ​ന​ട​ക്കു​ന്ന തോ​പ്പി​ൽ ഭാ​സി എ​ന്ന ച​ല​ച്ചി​ത്ര​കാ​ര​ൻ സെ​മി​നാ​ർ സം​വി​ധാ​യ​ക​ൻ പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബൈ​ജു ച​ന്ദ്ര​ൻ, ജി. ​പി. രാ​മ​ച​ന്ദ്ര​ൻ, കെ.​സി. ജി​തി​ൻ എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന​യോ​ഗം ബി​നോ​യ് വി​ശ്വം ഉ​ദ്ഘാ​ട​നം ചെ​യ്യും.


ഇ.എ​ൻ. സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി എം.​ബി. രാ​ജേ​ഷ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ഗീ​ത ന​സീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പി​തൃ​സ്മ​ര​ണ​യി​ൽ തോ​പ്പി​ൽ ഭാ​സി​യു​ടെ മ​ക്ക​ളാ​യ അ​ഡ്വ. തോ​പ്പി​ൽ സോ​മ​ൻ, മാ​ല തോ​പ്പി​ൽ, തോ​പ്പി​ൽ സു​രേ​ഷ് പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് തോ​പ്പി​ൽ ഭാ​സി​യു​ടെ പ്ര​സി​ദ്ധ നാ​ട​ക​ങ്ങ​ളി​ലെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് ക​ന​ൽ വ​ഴി​ക​ളി​ലൂ​ടെ നാ​ട​കം പാ​ല​ക്കാ​ട്ടെ നാ​ട​ക പ്ര​വ​ർ​ത്ത​ക​ർ അ​വ​ത​രി​പ്പി​ക്കും.

കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി, സ്വ​ര​ല​യ, ജി​ല്ലാ പ​ബ്ലി​ക് ലൈ​ബ്ര​റി, പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ​സം​ഘം, യു​വ​ക​ലാ സാ​ഹി​തി എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ടി.​ആ​ർ. അ​ജ​യ​ൻ, പു​ക​സ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. ശാ​ന്ത​കു​മാ​ര​ൻ, യു​വ​ക​ലാ സാ​ഹി​തി ജി​ല്ലാ സെ​ക്ര​ട്ട​റി എം.​സി. ഗം​ഗാ​ധ​ര​ൻ, സ്വ​ര​ല​യ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.