സം​സ്ഥാ​ന ജൂ​ണി​യ​ർ ബാ​സ്കറ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന് തു​ട​ക്കം
Sunday, April 21, 2024 6:29 AM IST
മു​ണ്ടൂ​ർ: കേ​ര​ള ബാ​സ്കറ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന 48 ാമ​ത് സം​സ്ഥാ​ന ജൂ​ണി​യ​ർ ബാ​സ്കറ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് യു​വ​ക്ഷേ​ത്ര കോ​ള​ജ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല ബാ​സ്കറ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​സി. കു​ഞ്ഞ​മ്മ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. സം​സ്ഥാ​ന ബാ​സ്കറ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​ജെ. സ​ണ്ണി മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. കേ​ര​ള സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഒ​ബ്സ​ർ​വ​ർ ഡി.​സി. ബാ​ബു, പ​ഞ്ചാ​യ​ത്ത​ംഗം സു​ജാ​ത എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

കേ​ര​ള പോ​ലീ​സ് റി​ട്ട. ക​മാ​ൻഡന്‍റ് വി.​വി. ഹ​രി​ലാ​ൽ സ്വാ​ഗ​ത​വും ജി​ല്ല ബാ​സ്കറ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി വി​നീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. കേ​ര​ള ബാ​സ്കറ്റ്ബാ​ൾ അ​സോ​സി​യേ​ഷ​ൻ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി എ.​കെ. മാ​ത്യു, ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ ടി. ​ഗ​ണേ​ഷ് കു​മാ​ർ, കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ലി​നോ സ്റ്റീ​ഫ​ൻ ഇ​മ്മ​ട്ടി എ​ന്നി​വ​ർ ചാ​ന്പ്യ​ൻ​ഷി​പ്പ് പ​താ​ക​ക​ൾ ഉ​യ​ർ​ത്തി. ആ​ണ്‍കു​ട്ടി​ക​ളു​ടെ 14 ടീ​മുകളും പെ​ണ്‍​കു​ട്ടി​ക​ളു​ടെ 13 ടീ​മും ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. 24ന് ​മ​ത്സ​രം സ​മാ​പി​ക്കും.