യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Sunday, March 3, 2024 8:24 AM IST
കൊ​പ്പം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന മാ​ർ​ച്ചി​ലാ​ണ് പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്.

പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി സി​ദ്ധാ​ർ​ഥി​ന്‍റെ കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി അ​ഖി​ലി​നു സി​പി​എം നേ​താ​വും കൊ​പ്പം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ വേ​ലാ​യു​ധ​ൻ സം​ര​ക്ഷ​ണം ന​ൽ​കി എ​ന്ന് ആ​രോ​പി​ച്ചാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ​ട്ടാ​ന്പി മ​ണ്ഡ​ലം ക​മ്മി​റ്റി കൊ​പ്പം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ഓ​ഫീ​സി​ൽ ഇ​ര​ച്ചു ക​യ​റി​യ പ്ര​വ​ർ​ത്ത​ക​ർ ഓ​ഫീ​സി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി.


പ്ര​വ​ർ​ത്ത​ക​രെ മാ​റ്റാ​ൻ പോ​ലീ​സ് ശ്ര​മി​ച്ചെ​ങ്കി​ലും ത​യ്യാ​റാ​കാ​തി​രു​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ പോ​ലീ​സ് ലാ​ത്തി വീ​ശി. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി. സി​ദ്ധാ​ർ​ഥി​ന്‍റെ കൊ​ല​യ്ക്ക് കാ​ര​ണ​മാ​യ പ്ര​തി അ​ഖി​ലി​ന്‍റെ പി​താ​വ് പ​ഞ്ചാ​യ​ത്തം​ഗം വേ​ലാ​യു​ധ​ൻ മെം​ബ​ർ സ്ഥാ​നം രാ​ജി​വെ​ച്ചു ഒ​ഴി​യ​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ​റൂ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യ​ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്തു.