കൊ​യ്ത്തി​നു ത​യാ​റാ​യി ചെ​റു​ധാ​ന്യ​ങ്ങ​ൾ
Sunday, March 3, 2024 8:24 AM IST
ആല​ത്തൂ​ർ: ഭാ​ര​തീ​യ പ്ര​കൃ​തി​കൃ​ഷി​യു​ടെ ഭാ​ഗ​മാ​യി അ​ഞ്ച് ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് ത​രൂ​ർ കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ചെ​റു​ധാ​ന്യകൃ​ഷി കൊ​യ്ത്തി​നു പാ​ക​മാ​യി. ക​മ്പ്, മ​ണി​ച്ചോ​ളം, പ​നി വ​ര​ഗ്, റാ​ഗി, തി​ന, ചാ​മ എ​ന്നി​വ​യാ​ണ് 2023 അ​ന്താ​രാ​ഷ്ട്ര ചെ​റു​ധാ​ന്യവ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൃ​ഷി​ ചെയ്യു​ന്ന​ത്.

ഡാ​ബ​ർ ശാ​ല, ന​സ​ർ ബാ​ത്ത്, കാ​ലാ​ഭ​ക്തി, ജ​പ്പാ​ൻ വ​യ​ല​റ്റ്, ര​ക്ത​ശാ​ലി, എ​ന്നി​വ ത​രൂ​രി​ലും ക​ല്യാ​ണി വ​യ​ല​റ്റ് വ​ട​ക്ക​ഞ്ചേ​രി​യി​ലും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ഭാ​ര​തീ​യ പ്ര​കൃ​തി കൃ​ഷി​യി​ലൂ​ടെ പ​ര​മ്പ​രാ​ഗ​ത വി​ത്തി​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​ർ​ക്ക് അ​നൂ​കു​ല്യം പ​ദ്ധ​തി​യി​ലൂ​ടെ ന​ൽ​കു​ന്നു​ണ്ട്.

ചെ​റു​ധാ​ന്യ കൃ​ഷി ത​രൂ​രി​ലെ ജ​ലല​ഭ്യ​ത കു​റ​വു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും ത​രി​ശുനി​ല​ങ്ങ​ളി​ലും വ്യാപി​പ്പി​ക്കു​വാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ത​രൂ​ർ കൃ​ഷി ഓ​ഫീ​സ​ർ റാ​ണി. ആ​ർ. ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു.