ജോ​ർ​ജ് വ​ർ​ഗീ​സി​ന്‍റെ മ​ര​ണം; അ​നു​ശോ​ച​ന യോ​ഗം ചേ​ർ​ന്നു
Thursday, February 29, 2024 6:48 AM IST
വ​ട​ക്ക​ഞ്ചേ​രി: കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​വ​ട​ക്ക​ഞ്ചേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ജോ​ർ​ജ് വ​ർ​ഗീ​സ് ക​ണ്ടം​പ​റ​മ്പി​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ വ​ട​ക്ക​ഞ്ചേ​രി​യി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗം അ​നു​ശോ​ചി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ. കു​ശ​ല​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് മെം​ബ​ർ ടി.​എം. ശ​ശി, കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ജോ​സ് ജോ​സ​ഫ്, ത​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി ന​ട​യ​ത്ത്, എ. ​ശ​ശി​ധ​ര​ൻ, ജോ​സ​ഫ് മ​റ്റ​ത്തി​ൽ, ബി​ജു പു​ലി​ക്കു​ന്നേ​ൽ, ജോ​ർ​ജ് നെ​ല്ലി​ശ്ശേ​രി, കെ. ​സു​രേ​ഷ് കു​മാ​ർ, എ​ച്ച്. ഹ​നീ​ഫ , വി.​എ. ബെ​ന്നി, അ​ഡ്വ. ടൈ​റ്റ​സ് ജോ​സ​ഫ്, തോ​മ​സ് ജോ​ൺ, ജോ​സ് വ​ട​ക്കേ​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.