മു​പ്ലി​യ​ത്ത് യു​വാ​വി​നെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Friday, May 10, 2024 11:25 PM IST
വ​ര​ന്ത​ര​പ്പി​ള്ളി: മു​പ്ലി​യം പാ​റ​ക്കു​ള​ത്ത് യു​വാ​വി​നെ വീ​ട്ടു​കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി ധീ​ര​ജ് സിം​ഗ് (24) ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ട് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്. പാ​റ​ക്കു​ള​ത്ത് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് എ​ത്തി​യ തൊ​ഴി​ലാ​ളി​യാ​ണ് ഇ​യാ​ൾ. തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വാ​ട​ക വീ​ട്ടി​ലെ കി​ണ​റി​ലാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ട​ത്.

പു​തു​ക്കാ​ട് നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്‌​സും വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം തൃശൂർ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഫോ​റ​ൻ​സി​ക് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.