കാട്ടാന വീടിന്റെ ഗെയ്റ്റ് തകർത്തു
1423781
Monday, May 20, 2024 5:56 AM IST
ഗൂഡല്ലൂർ: നെല്ലാക്കോട്ട പഞ്ചായത്തിലെ പാട്ടവയലിൽ കാട്ടാന വീടിന്റെ ഗെയ്റ്റ് തകർത്തു. സി.കെ. കുഞ്ഞിമുഹമ്മദിന്റെ വീടിന്റെ ഗെയ്റ്റാണ് തകർത്തത്.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. ഗെയ്റ്റ് തകർത്ത് അകത്ത് കടന്ന ആന വീടിനോടുചേർന്ന് കടയിൽ വിൽപനയ്ക്ക് വച്ചിരുന്ന ഉപ്പ് തിന്നു.
പിന്നീട് പന്തക്കാപ്പ് പ്രദേശത്തേക്ക് മാറി. ഗൂഡല്ലൂർ-സുൽത്താൻ ബത്തേരി പാതയോടുചേർന്നാണ് കുഞ്ഞിമുഹമ്മദിന്റെ വീട്.
വനം ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. ദീർഘകാലമായി പാട്ടവയലിൽ കാട്ടാനശല്യം രൂക്ഷമാണ്.