ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1423834
Monday, May 20, 2024 11:47 PM IST
അന്തിക്കാട്: എറവ് കപ്പൽ പള്ളിക്ക് സമീപം വർഷങ്ങൾക്ക് മുൻപ് നടന്ന ബൈക്ക് അപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.
മാങ്ങാട്ടുകര മങ്ങന്ത്ര വീട്ടിൽ പരേതനായ വേലായുധൻ മകൻ മധു (47) ആണ് മരിച്ചത്. ബസ് ഡ്രൈവറായിരുന്നു. സംസ്കാരം നടത്തി. അമ്മ: മണി. സഹോദരി: മായ.