പിതാവ് മരിച്ചതറിഞ്ഞ് മകൻ കുഴഞ്ഞു വീണ് മരിച്ചു
1423832
Monday, May 20, 2024 11:30 PM IST
വടക്കേക്കര: പിതാവ് മരിച്ചതറിഞ്ഞ് മകൻ കുഴഞ്ഞുവീണ് മരിച്ചു. മൂത്തകുന്നം മുള്ളംപറന്പിൽ എം.യു. ശ്രീധരനെ (ചിന്നൻ-72) ഇന്നലെ പകൽ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വിവരം അറിഞ്ഞതിനെ തുടർന്ന് മത്സ്യത്തൊഴിലാളിയായ മകൻ എം.എസ്. പ്രതീഷ് (43) തൊഴിൽസ്ഥലത്ത് കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ശ്രീധരനും മത്സ്യത്തൊഴിലാളിയാണ്. ഭാര്യ: ലളിത.
മറ്റു മക്കൾ: അഭിലാഷ് (ഗൾഫ്), ജിജീഷ് (സിവിൽ പോലീസ് ഓഫീസർ, മതിലകം). സുമിത്രയാണ് പ്രതീഷിന്റെ ഭാര്യ: മകൻ: ഹരികൃഷ്ണൻ (ഏഴാം ക്ലാസ് വിദ്യാർഥി).