കാർ ഇടിച്ചു സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത യുവതി മരിച്ചു
1423817
Monday, May 20, 2024 10:18 PM IST
പൂവാർ: കോവളം - കാരോട് ബൈപാസിൽ കാർ ഇടിച്ചു സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത യുവതി മരിച്ചു. കോവളം കെഎസ് റോഡ് മുട്ടയ്ക്കാട് വടക്കേവിള വീട്ടിൽ കാളിദാസ് - സുമിത ദമ്പതികളുടെ മകൾ എസ്.കെ.ലക്ഷ്മി (29) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിതുര സ്വദേശി രാജേഷിനെ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
.ഞായറാഴ്ച്ച രാത്രി 11.30 മണിയോടെ കാഞ്ഞിരംകുളം പുറുത്തിവിള ജംഗ്ഷന് സമീപത്താണ് അപകടമുണ്ടായത്. രാജേഷിനൊപ്പം കോവളത്തേയ്ക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. അതേ ദിശയിൽ തന്നെ എത്തിയ കാർ പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് പൂവാർ പോലീസ് പറഞ്ഞു. ലക്ഷ്മി കോവളത്ത് ബ്യൂട്ടീഷ്യനായിരുന്നു. സഹോദരങ്ങൾ: കൃഷ്ണ, ജ്യോതി, ശ്രീദേവി.