തൊഴിലുറപ്പുകാരുടെ വിമാനയാത്രയെന്ന സ്വപ്നം യാഥാർഥ്യമായി
1423892
Tuesday, May 21, 2024 1:13 AM IST
കോണത്തുകുന്ന്: വിമാനത്തില്‍ കയറണമെന്ന ആഗ്രഹം സഫലീകരിച്ചതിന്റെ സന്തോഷത്തിലാണു വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 19 ലെ തൊഴിലുറപ്പു തൊഴിലാളികള്‍. രാവിലെ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍നിന്നു വിമാനത്തില്‍ ബംഗളൂരുവിൽ എത്തി ലാല്‍ബാഗ്, വിധാൻ സൗധ്, ടിപ്പുവിന്റെ കൊട്ടാരം, വിശ്വേശരയ്യ മ്യൂസിയം തുടങ്ങിയവ സന്ദര്‍ശിച്ച് പിറ്റേന്ന് രാവിലെ ബസില്‍ മടങ്ങുകയായിരുന്നു.
തൊഴിലുറപ്പ് തൊഴിലാളികളും സുഹൃത്തുക്കളുംകൂടി 25 പേര് ഉണ്ടായിരുന്ന സംഘത്തില്‍ ഒരു വയസുള്ള ഇധികയും 72 വയസുള്ള ജോസഫീനയും ഉണ്ടായിരുന്നു. ബുദ്ധിമുട്ടുകള്‍ക്കിടയില്‍ ഇത്തരം യാത്രപോകാന്‍ കഴിഞ്ഞതില്‍ സംഘം വളരെയേറെ സന്തോഷം പ്രകടിപ്പിച്ചു.
ഈ യാത്ര യാഥാര്‍ഥ്യമാകുന്നതിനായി വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ്, ഒമ്പതാം വാര്‍ഡ് മെമ്പര്‍ ടി.കെ. ഷറഫുദ്ദീന് എന്നിവര്‍ സൗകര്യം ഒരുക്കി. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് ഏരിയ കമ്മിറ്റി പ്രസിഡന്റ്് ചന്ദ്രിക ശിവരാമന് സംഘത്തില്‍ ഉണ്ടായിരുന്നു.