കോ​ത​മം​ഗ​ലം: എ​ന്‍റെ നാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ ഗാ​ന്ധി​ദ​ർ​ശ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി​യ ജ​ന​സ​മ്പ​ർ​ക്ക​യാ​ത്ര പ​ഞ്ചാ​യ​ത്ത് അം​ഗം ബേ​സി​ൽ ത​ണ്ണി​ക്കോ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബൂ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​സ​നാ​ർ പാ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍റെ നാ​ട് ചെ​യ​ർ​മാ​ൻ ഷി​ബു തെ​ക്കും​പു​റം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​ഹ​മ്മ​ദ്കു​ട്ടി എ​ൽ​ദോ​സ് മൂ​ലേ​ക്കു​ടി, ബ​ഷീ​ർ നെ​ടു​വ​ഞ്ചേ​രി, എ​സ്.​എം. നാ​സ​ർ, ജോ​ർ​ജ്കു​ട്ടി ക​ണ്ണം​ക​ല്ലേ​ൽ, മോ​ളി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ ജ​ന​സ​മ്പ​ർ​ക്ക യാ​ത്ര ആ​ലും​ചു​വ​ട് മേ​ഖ​ല​യി​ൽ ഭ​വ​ന സ​ന്ദ​ർ​ശ​ന​വും ന​ട​ത്തി.