കോർപറേഷൻ മുൻ കൗണ്‍സിലറെ കുത്തിപ്പരിക്കേല്‍പ്പിച്ചത് മകൻ
1591237
Saturday, September 13, 2025 4:19 AM IST
കൊച്ചി: കൊച്ചി കോർപറേഷൻ മുന്‍ കൗണ്‍സിലറെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി ഇവരുടെ മകനാണെന്ന് പോലീസ്. മുൻ കൗൺസിലർ ഗ്രേസി ജോസഫിനാണ് കഴിഞ്ഞ ദിവസം കുത്തേറ്റത്. കൈയിലും വയറിലുമായി മൂന്നു കുത്തുകളേറ്റ ഗ്രേസിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
മകന് ഷെഫീന്‍ ജോസഫാണ് അമ്മയെ കുത്തിയതെന്നും ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ ഭര്‍ത്താവിന് മർദനമേറ്റതായും പോലീസ് പറഞ്ഞു. ലഹരിക്കടിമയായ പ്രതി ആക്രമണത്തിനു ശേഷം ഒളിവില്‍പോയി.
പോലീസ് ഗ്രേസിയുടെ മൊഴി രേഖപ്പെടുത്തി. ഇവർ മകനെതിരെ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും, അതിനാല്‍ ഇതുവരെ കേസ് എടുത്തിട്ടില്ലെന്നും എറണാകുളം നോര്‍ത്ത് പോലീസ് അറിയിച്ചു. 11ന് വൈകിട്ട് അഞ്ചോടെ കലൂരില്‍ ഗ്രേസി നടത്തുന്ന കടയില്‍ വച്ചാണ് ഇവർക്ക് കുത്തേറ്റത്.