സേ​വ​നം ഇനിയും ല​ഭി​ക്കേണ്ടത് മൂ​വാ​യി​ര​ത്തി​ലേ​റെ വീ​ടു​ക​ളി​ല്‍

കൊ​ച്ചി: ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​നം ല​ഭ്യ​മാ​ക്കാ​നാ​യി കേ​ന്ദ്ര ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ന്‍ മ​ന്ത്രാ​ല​യം ന​ട​പ്പി​ലാ​ക്കി​യ ബ്രോ​ഡ്ബാ​ന്‍​ഡ് ക​ണ​ക്ടി​വി​റ്റി പ​ദ്ധ​തി​യി​ലൂ​ടെ സൗ​ജ​ന്യ​മാ​യി ഇ​നി​യും ഇ​ന്‍റ​ര്‍​നെ​റ്റ് സൗ​ക​ര്യം ല​ഭി​ക്കാ​നു​ള്ള​ത് മൂ​വാ​യി​ര​ത്തി​ലേ​റെ വീ​ടു​ക​ളി​ൽ.

ജി​ല്ല​യി​ലെ 14 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 5,463 വീ​ടു​ക​ളാ​ണ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​തെ​ങ്കി​ല്‍, ഇ​തി​ൽ 2,145 വീ​ടു​ക​ളി​ൽ മാ​ത്ര​മാ​ണ് ഇ​തു​വ​രെ ഇ​ന്‍റ​ര്‍​നെ​റ്റ് ല​ഭി​ച്ച​ത്. 3,318 വീ​ടു​ക​ള്‍​ക്ക് ഇ​നി​യും ഇ​ന്‍റ​ര്‍​നെ​റ്റ് ക​ണ​ക്ഷ​ന്‍ ല​ഭി​ക്കാ​നു​ണ്ട്.

ഒ​പ്ടി​ക്ക​ല്‍ ഫൈ​ബ​ര്‍ വ​ഴി 25 എം​ബി​പി​എ​സ് വേ​ഗ​ത​യി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ കാ​ല​ടി (431), കു​മ്പ​ള​ങ്ങി (378), വ​രാ​പ്പു​ഴ (333), രാ​യ​മം​ഗ​ലം (265), മ​ഞ്ഞ​ള്ളൂ​ര്‍ (142) പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വീ​ടു​ക​ളി​ൽ 100നു ​മു​ക​ളി​ല്‍ ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍​കി​യ​പ്പോ​ള്‍ പു​ത്ത​ന്‍​വേ​ലി​ക്ക​ര (92), ഉ​ദ​യം​പേ​രൂ​ര്‍(91), വാ​ഴ​ക്കു​ളം (57) പി​ണ്ടി​മ​ന(55) പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 100ൽ ​താ​ഴെ മാ​ത്ര​മാ​ണ് ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍​കാ​നാ​യ​ത്.

284 ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍​കേ​ണ്ട തി​രു​മാ​റാ​ടി​യി​ല്‍ ഒ​ന്‍​പ​തും, 533 ക​ണ​ക്ഷ​ന്‍ ന​ല്‍​കേ​ണ്ട കോ​ട്ടു​വ​ള്ളി​യി​ല്‍ എ​ട്ടും, 397 ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍​കേ​ണ്ട ഞാ​റ​യ്ക്ക​ലി​ല്‍ ഒ​രെ​ണ്ണ​വു​മാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. 266 ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍​കേ​ണ്ട മു​ള​വു​കാ​ട് പ​ഞ്ചാ​യ​ത്തി​ൽ ഇ​തു​വ​രെ ഒ​രു വീ​ട്ടി​ല്‍​പോ​ലും പ​ദ്ധ​തി​യി​ൽ ഇ​ന്‍റ​ര്‍​നെ​റ്റ് ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ല.

എ​ന്നാ​ൽ സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും ല​ക്ഷ്യ​മി​ട്ട​തി​നേ​ക്കാ​ള്‍ ഇ​ര​ട്ടി​യോ​ളം ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍​കാ​നാ​യി. 70 വീ​തം ക​ണ​ക്ഷ​നു​ക​ള്‍ ല​ക്ഷ്യ​മി​ട്ട സ്ഥാ​ന​ത്ത് 167 സ​ര്‍​ക്കാ​ര്‍ അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും, 118 സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ക​ണ​ക്ഷ​ന്‍ ന​ല്‍​കി.

വീ​ടു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ പി​ന്നോ​ട്ട് പോ​യ​തി​ന് പി​ന്നി​ല്‍ ആ​ളു​ക​ളി​ലേ​ക്ക് പ​ദ്ധ​തി​യു​ടെ വി​വ​ര​ങ്ങ​ള്‍ കൃ​ത്യ​മാ​യി എ​ത്താ​ത്ത​താ​ണ് കാ​ര​ണ​മെ​ന്ന് കേ​ര​ള​ത്തി​ല്‍ പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പു​കാ​രാ​യ കേ​ര​ള ലൈ​സ​ന്‍​സ്ഡ് സ​ര്‍​വീ​സ് ഏ​രി​യ (എ​ല്‍​എ​സ്എ) അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ബെ​ന്നി ചി​ന്ന​പ്പ​ന്‍ പ​റ​ഞ്ഞു.

ബി​എ​സ്എ​ന്‍​എ​ലി​ന്‍റെ ബ്രോ​ഡ്ബാ​ന്‍​ഡ് ക​ണ​ക്ഷ​നാ​ണ് പ​ദ്ധ​തി വ​ഴി ന​ല്‍​കു​ന്ന​ത്. ഒ​രു ബ്ലോ​ക്കി​ല്‍ ഒ​രു പ​ഞ്ചാ​യ​ത്ത് എ​ന്ന നി​ല​യി​ല്‍ കേ​ര​ള​ത്തി​ല്‍ ആ​കെ 148 പ​ഞ്ചാ​യ​ത്തു​ക​ളെ​യാ​ണ് പ​ദ്ധ​തി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്.