പീഡന കേസിൽ പ്രതിക്ക് 20 വര്‍ഷം തടവും പിഴയും
1591240
Saturday, September 13, 2025 4:19 AM IST
കൊച്ചി: പീഡനകേസിലെ പ്രതി ആലുവ എടത്തല കാനത്തില്‍ വീട്ടില്‍ ശരത്തിനെ എറണാകുളം പോക്സോ കോടതി 20 വര്‍ഷത്തെ തടവിനും രണ്ടുലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു.
ഇന്‍സ്റ്റഗ്രാമിലുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച കേസിലാണ് പ്രതിയെ ജഡ്ജ് കെ.എന്‍. പ്രഭാകരന് വിവിധ വകുപ്പുകളിലായി ശിക്ഷ വിധിച്ചത്.
2023ലാണ് കേസിനാസ്പദമായ സംഭവം. ആത്മഹത്യ ചെയ്യുമെന്ന് പേടിപ്പിച്ചായിരുന്നു പീഡനം. പ്രോസിക്യൂഷന് വേണ്ടി സ്പഷല് പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ. ബിന്ദു ഹാജരായി.