ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനുള്ള ജോലികൾ പുനരാരംഭിച്ചു
1591264
Saturday, September 13, 2025 4:48 AM IST
കൂത്താട്ടുകുളം: അമ്പലക്കുളം റോഡിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനുള്ള ജോലികൾ പുനരാരംഭിച്ചു. പ്രദേശത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന് ഹൈടെൻഷൻ വൈദ്യുതി ലൈനുകൾ വലിക്കുന്ന ജോലികൾ നടന്നു വരികയായിരുന്നു.
ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം ഹൈസ്കൂൾ റോഡിൽ വൈദ്യുതി പോസ്റ്റുകൾ പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ വലിയ ഗതാഗതക്കുരുക്ക് ഉണ്ടായി. തുടർന്നു കെഎസ്ഇബി, വൈദ്യുതി പോസ്റ്റ് പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ നിർത്തിവയ്ക്കുകയായിരുന്നു.
പോസ്റ്റുകൾ മാറ്റുന്ന സമയത്ത് പ്രദേശത്തെ ഗതാഗതം നിയന്ത്രിക്കാൻ പോലീസോ മറ്റ് സംവിധാനങ്ങളോ ഇല്ലാതെ വന്നതോടെയാണ് ഗതാഗതക്കുരുക്കുണ്ടായത്. എന്നാൽ ഇക്കുറി യാതൊരു ആക്ഷേപങ്ങൾക്കും ഇടം നൽകാതെയാണ് പോസ്റ്റുകൾ മാറ്റുന്ന പ്രവർത്തനങ്ങൾ നടന്നത്.