അഖിലേന്ത്യാ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ്: പൂത്തോട്ട എസ്എൻ ലോ കോളജ് ജേതാക്കൾ
1591250
Saturday, September 13, 2025 4:30 AM IST
ഉദയംപേരൂർ: ഷൊർണൂർ അൽ-അമീൻ ലോ കോളജിൽ നടന്ന മൂന്നാമത് പ്രഭുദാസ് മെമ്മോറിയൽ അഖിലേന്ത്യാ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽ പൂത്തോട്ട ശ്രീനാരായണ ലോ കോളജ് ജേതാക്കളായി. ഫൈനലിൽ കാലിക്കറ്റ് മർകസ് ലോ കോളജിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾ നേടിയാണ് കിരീടം നേടിയത്.
എസ്എൻ ലോ കോളജിലെ അനന്തു എസ്.കൃഷ്ണനെ മികച്ച കളിക്കാരനായും സാമുവൽ ജോസഫിനെ മികച്ച ഗോൾകീപ്പറായും തെരഞ്ഞെടുത്തു. ഇന്ത്യയിലെ 32 ലോ കോളജുകൾ ടൂർണമെന്റിൽ പങ്കെടുത്തിരുന്നു.