പി.പി. തങ്കച്ചന് പ്രമുഖർ അന്ത്യാഞ്ജലിയർപ്പിച്ചു
1591249
Saturday, September 13, 2025 4:30 AM IST
പെരുന്പാവൂർ: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ പി.പി. തങ്കച്ചന് രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലിയർപ്പിച്ചു. മുൻ കെപിസിസി പ്രസിഡന്റുമാരായ എം.എം. ഹസൻ, വി.എം. സുധീരൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി വി.ഇ. അബ്ദുൾ ഗഫൂർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, മെത്രാപ്പൊലീത്തമാരായ മാത്യൂസ് മാർ അഫ്രേം, ഏബ്രഹാം മാർ സേവേറിയോസ്, മർക്കോസ് മാർ ക്രിസോസ്റ്റമോസ്,
കുര്യാക്കോസ് മാർ ക്ലീമീസ്, മാത്യൂസ് മാർ അന്തിമോസ്, ക്നാനായസഭ മെത്രാപ്പോലിത്ത കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി.എൻ. മോഹനൻ, ജില്ലാ സെക്രട്ടറി എസ്. സതീഷ്, പി.സി. ചാക്കോ, കെ.ഇ. ഇസ്മായിൽ, കെ.എൻ. ശബരിനാഥ്, ടി.യു. കുരുവിള, പി.സി. തോമസ്, ടി.പി. അബ്ദുൾ അസീസ്, തമ്പു ജോർജ്, പന്തളം സുധാകരൻ, ഡൊമനിക് പ്രസന്റേഷൻ, നാട്ടകം സുരേഷ്,
കെ.പി. ധനപാലൻ, ജോസഫ് വാഴയ്ക്കൻ, ബി.എ. അബ്ദുൾ മുത്തലിബ്, ടോണി ചമ്മിണി, എൻ. വേണുഗോപാൽ, ഉല്ലാസ് തോമസ്, അബിൻ വർക്കി, ജെയ്സൺ ജോസഫ്, ഐ.കെ. രാജു, ടി.എം. സക്കീർ ഹുൈസൻ, എസ്. ശർമ, അഹമ്മദ് ദേവർകോവിൽ, ബിജെപി നേതാവ് എ.എൻ.രാധാകൃഷ്ണൻ, എം.സി.ദിലീപ് കുമാർ എന്നിവർ വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.