വീടു നിർമിച്ചു നൽകിയില്ല : ഗൃഹനാഥന്റെ പരാതിയിൽ കരാറുകാരനെതിരെ കേസ്
1591244
Saturday, September 13, 2025 4:30 AM IST
വൈപ്പിൻ : വീട് നിർമിക്കാൻ കരാർ എടുത്തയാൾ മുൻകൂർ പണം വാങ്ങിയിട്ടും വീട് നിർമിച്ചുനൽകാതെ വഞ്ചിച്ചുവെന്നാരോപിച്ച് ഗൃഹനാഥന്റെ പരാതിയിൽ കരാറുകാരനായ യുവാവിനെതിരേ കേസ്. പെരിന്തൽമണ്ണ കിഴട്ടൂർ കുരീക്കൽ മുഹമ്മദ് ഷാഫി(36) ക്കെതിരെ മുളവുകാട് പോലീസ് ആണ് കേസെടുത്തത്.
തട്ടിപ്പിനിരയായ പനമ്പുകാട് സ്വദേശി വിനോദ് കുമാർ കൊച്ചി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിയിൽ കോടതി നിർദ്ദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മൂന്നുമാസത്തിനുള്ളിൽ 800 സ്ക്വയർ ഫീറ്റ് വീട് 14.4 ലക്ഷം രൂപയ്ക്ക് നിർമിച്ചു നൽകാമെന്ന് പറഞ്ഞ് കഴിഞ്ഞ ഡിസംബർ ഒന്നു മുതൽ വിവിധ ഘട്ടങ്ങളായി 8.5 ലക്ഷം രൂപ ആവലാതിക്കാരിൽ നിന്നും പ്രതി വാങ്ങിയിട്ടുണ്ടത്രേ.
എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും വീട് പൂർത്തീകരിച്ച് നൽകാതിരുന്നതിനെ തുടർന്നാണ് വീട്ടുടമ കോടതിയെ സമീപിച്ചത്.