യൂട്യൂബര്‍ റിന്‍സി മുംതാസിന് ജാമ്യം
1591236
Saturday, September 13, 2025 4:19 AM IST
കൊച്ചി: എംഡിഎംഎയുമായി അറസ്റ്റിലായ യൂട്യൂബര്‍ റിന്‍സി മുംതാസിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
സുഹൃത്തായ യാസര്‍ അറഫാത്തിനൊപ്പം കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് 22.55 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ജൂലൈ ഒമ്പതിനാണ് റിന്‍സി പിടിയിലായത്. സിനിമാ മേഖലയിലുള്ളവര്‍ക്ക് വേണ്ടി രാസലഹരി വില്പന നടത്തിയെന്നായിരുന്നു ആരോപണം.
പിടിച്ചെടുത്തത് മെത്താംഫെറ്റമീന്‍ ആണെന്ന് ഫോറന്‍സിക് ലാബ് പരിശോധയില്‍ കണ്ടെത്തിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജാമ്യം.