കോഴിപ്പിള്ളി ജനകീയ ആരോഗ്യ കേന്ദ്രം നവീകരിച്ചു
1591257
Saturday, September 13, 2025 4:45 AM IST
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത്, കോഴിപ്പിള്ളി ജനകീയ ആരോഗ്യ കേന്ദ്രം 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന് നായര്‍ അധ്യക്ഷ വഹിച്ചു.
വാര്‍ഡ് അംഗം പി.പി. കുട്ടന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, സ്ഥിരം സമിതി ചെയര്മാന്മാരായ ദീപ ഷാജു, കെ.എം. സയ്യിദ്, പഞ്ചായത്ത് അംഗങ്ങളായ പ്രിയ സന്തോഷ്, ഷജീ ബസി, പിആര്‍ഒ മാത്യൂസ് ജോയ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മനോജ് മാത്യു എന്നിവർ പങ്കെടുത്തു.