കണ്ടെയ്നർ ലോറികൾ അപകട ഭീഷണിയുയർത്തുന്നു
1591243
Saturday, September 13, 2025 4:30 AM IST
വൈപ്പിൻ: വീതി കുറഞ്ഞ തെക്കൻ മാലിപ്പുറം ബെൽബോ റോഡിലൂടെ പൊടിപടലങ്ങൾ പരത്തി അമിത വേഗതയിൽ കണ്ടെയ്നറുകൾ പായുന്നത് പ്രാദേശികവാസികൾക്ക് അപകടങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നതായി ആക്ഷേപം.
ഈ ഭാഗത്തുള്ള കണ്ടെയ്നർ യാർഡിലേക്ക് പോകുന്ന കണ്ടെയ്നർ ലോറികളാണ് പ്രശ്നക്കാർ. പഞ്ചായത്തിന്റെ ഭാഗത്തുനിന്നും അടിയന്തര നടപടികൾ വേണമെന്ന് കോൺഗ്രസ് വൈപ്പിൻ ബ്ലോക്ക് ജനറൽ സെക്രട്ടറി എ.എം. നവാസ് ആവശ്യപ്പെട്ടു.