കറുകുറ്റി പൊതു ശ്മശാനത്തിന് 3.07 കോടിയുടെ ഭരണാനുമതി
1484706
Friday, December 6, 2024 3:32 AM IST
അങ്കമാലി: കറുകുറ്റി ഗ്രാമ പഞ്ചായത്തിൽ ആധുനിക രീതിയിലുള്ള ശ്മശാനം നിർമിക്കുന്നതിന് 3.07 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി ഭരണാനുമതി നൽകിയതായി റോജി എം. ജോൺ എംഎൽഎ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന കിഫ്ബി ബോർഡാണ് പദ്ധതിക്ക് അനുമതി നൽകിയത്.
സംസ്ഥാനത്ത് വിവിധ തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിൽ നാല് ആധുനിക ശ്മശാനങ്ങൾ നിർമിക്കുന്നതിനായി 9.95 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം നൽകിയത്. ഇതിൽ 3.07 കോടി കറുകുറ്റി പഞ്ചായത്ത് ശ്മശാനത്തിനാണ്. നാളുകളായി കറുകുറ്റി ഗ്രാമ പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ ആവശ്യം യാഥാർഥ്യമാകും.
ഗ്രാമ പഞ്ചായത്ത് ഭരണ സമിതി മുൻകൈ എടുത്ത് കൺസൾട്ടിംഗ് കമ്പനിയായ സിനർജി കൺസൾട്ടൻസി വഴിയാണ് ഇതിനായുള്ള വിശദമായ പദ്ധതി രേഖ തയാറാക്കി കിഫ്ബിയുടെ പരിഗണനയ്ക്ക് സമർപ്പിച്ചത്.