പശ്ചിമ കൊച്ചിയിൽ 300 ഓളം പേർ ബിജെപിയിൽ ചേർന്നെന്ന്
1460390
Friday, October 11, 2024 3:47 AM IST
മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിൽ വ്യവ്യസായ-രാഷ്ട്രീയ പ്രവർത്തകരടക്കം 300ഓളം പേർ പാർട്ടി അംഗത്വം സ്വീകരിച്ചതായി ബിജെപി. ഫോർട്ടുകൊച്ചിയിൽ സിറിൾസ് ഹാളിൽ നടന്ന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു.
വ്യവസായ പ്രമുഖരായ വിൽസൺ സിറിൾ, ലിയോ സിൽവസ്റ്റർ ജോർജ്, സെബാസ്റ്റ്യൻ കൊച്ചുപറമ്പിൽ, കെ.എസ്. രാജേഷ്, വിൽഫ്രഡ് സി.മാനുവൽ, ജൂഡ് ഗോഡ്വിൻ റോഷൻ, കെ.ബി.ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് 300 പേർ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി മട്ടാഞ്ചേരി മണ്ഡലം പ്രസിഡന്റ് രഘുറാം ജെ. പൈ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതിയംഗം എസ്.ആർ. ബിജു , ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, അഡ്വ. പ്രിയ പ്രശാന്ത്, എൻ.എൽ. ജെയിംസ്, എസ്. സജി, ശിവകുമാർ കമ്മത്ത് എന്നിവർ സംസാരിച്ചു. സിസി ഗ്രുപ്പ് സ്ഥാപകൻ ജോസഫ് സ്റ്റാൻലിയടക്കം പ്രമുഖർ സന്നിഹിതരായിരുന്നു.